Share this Article
പശു കുതറിയോടി; പിടിച്ചു കൊണ്ടുവരുന്നതിനിടയിൽ പശുവിനൊപ്പം കുളത്തിൽ വീണ വീട്ടമ്മ മരിച്ചു
വെബ് ടീം
posted on 23-08-2023
1 min read
HOUSEWIFE FELL DOWN TO POND WITH COW DIES

ഇടുക്കി: തൊഴുത്തിൽ നിന്നും അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം കുളത്തിൽ  വീണ വീട്ടമ്മ മരിച്ചു.ഇടുക്കി കരുണപുരം, വയലാര്‍ നഗർ സ്വദേശി  ഉഷ ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.

പാൽ കറക്കുന്നതിനായി തൊഴുത്തില്‍ നിന്നും അഴിക്കുന്നതിനിടെയാണ്  പശു കുതറിയോടിയത്.  പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കുളത്തിലേയ്ക്ക്  ഉഷ വീഴുകയും ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയുമായിരുന്നു. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് അപകടത്തിൽ പെട്ട ഇവരെ  കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചുവരുത്തിജെ.സി.ബി ഉപയോഗിച്ച് പശുവിനെ മാറ്റിയശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു.

ഉടന്‍തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories