തിരുവനന്തപുരം: തലസ്ഥാനത്ത് നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ തുമ്പയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ കസ്റ്റഡിയില്‍ എടുത്തു.തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ യുവതി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അനീഷ് യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കടന്നുപിടിച്ചത്. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും ഓടിയെത്തി. സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടുകയായിരുന്നു.