കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകര്‍ കൊലപ്പെടുത്തി. നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നും കണ്ടെത്തി. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തു.ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകര്‍ തട്ടിക്കൊണ്ടുപോയത്.