കേരളത്തിലേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് മുനമ്പം വിഷയത്തിൽ ഇടത്-വലത് മുന്നണികൾ സ്വീകരിച്ച നിലപാടിലൂടെ വ്യക്തമായെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. മുനമ്പം സമരക്കാർക്കൊപ്പമാണ് മുഖ്യമന്ത്രിയെങ്കിൽ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണം.
ഭേദഗതി ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയവരാണ് എൽ.ഡി.എഫും യുഡിഎഫും. എന്നാൽ വിഷയം ജെ.പി.സിക്ക് മുന്നിൽ വന്നപ്പോൾ ഇവർ ഒന്നും മിണ്ടിയില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമാണെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേർത്തു.