Share this Article
ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; 10 മരണം
Ten people died in a road accident in Uttarakhand

ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു  രുദ്രപ്രയാഗിന് സമീപം ബദ്രീനാഥ് ദേശീയപാതയിലാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അളകനന്ദ നദിയിലേക്ക് മറിഞ്ഞാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ എയര്‍ലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26 പേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍  ജില്ല മജിസ്‌ട്രേറ്റിനോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ആവശ്യപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories