കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ .കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു.അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്നു പറയണമെന്ന് നിർബന്ധിച്ചു.കെ.സുധാകരൻ്റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി.പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞു.
പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാന്‍ എറണാകുളം അഡീ. ജില്ലാ സെഷൻസ് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പഴാണ് മോൻസൺ ആരോപണം ഉന്നയിച്ചത്.