കാര്‍ പാര്‍ക്കിംഗ് ഫീസടക്കാന്‍ വൈകിയ യുവതിക്ക് ബ്രിട്ടനില്‍ കനത്ത പിഴ. ഡെര്‍ബിയിലെ താമസക്കാരിയായ റോസി ഹഡ്സണ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. ഫീസ് അടക്കാന്‍ 5 മിനിറ്റിലധികം വൈകിയതിനാണ് ശിക്ഷ
മോശം മൊബൈല്‍ ഫോണ്‍ സിഗ്നല്‍ സമയത്ത് ഫീസടക്കാന്‍ വൈകിയതിന് കാരണമായെന്ന് റോസി വിശദീകരിച്ചു. പാര്‍ക്കിംഗ് മെഷീന്‍ തകരാറിലായതിനാല്‍ ആപ്പ് വഴി പണം അടയ്ക്കാന്‍ കമ്പനി നിര്‍ബന്ധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പണമടയ്ക്കാന്‍ റോസി 14 മുതല്‍ 190 മിനിറ്റ് വരെ എടുത്തതായി പാര്‍ക്കിംഗ് കമ്പനി അവകാശപ്പെട്ടു. പരാതിപ്പെട്ടെങ്കിലും അനുഭാവ നടപടി ഉണ്ടാവാത്തതിനാല്‍ റോസി മുഴുവന്‍ തുകയും അടച്ചു.