മകൾക്കൊപ്പം പുഴയിൽ ചാടിയ യുവതി മരിച്ചു.വയനാട് പാത്തിക്കൽ സ്വദേശിനി ദർശനയാണ്(35) മരിച്ചത്. മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്നലെ വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്.സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ കരയിലെത്തിച്ചത്. പാലത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയുടെ ചെരിപ്പും കുടയും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. മകളുമൊത്ത് പാലത്തിലെത്തിയ ദർശന പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യയാണ് ദർശന.