Share this Article
തുര്‍ക്കി വ്യോമയാനപ്രതിരോധ ഗവേഷണ കേന്ദ്രത്തിന് സമീപം ബോംബാക്രമണം; 5 മരണം
Bombing Near Turkish Air Defense Research Center

തുര്‍ക്കിയുടെ വ്യോമയാനപ്രതിരോധ ഗവേഷണ കേന്ദ്രത്തിന് സമീപം നടന്ന ബോംബാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അങ്കാരയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുള്ള കഹ്‌റാമാന്‍കസാനിലെ എയ്റോ സ്‌പേസ് ഇന്‍ഡസ്ട്രീസിനു സമീപം വൈകിട്ട് നാലോടെയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവസ്ഥലത്ത് വെടിവയ്പ് നടന്നതായും ആക്രമികള്‍ ചിലരെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.  സ്ഥാപനത്തിലേക്ക് ഇരച്ചുകയറിയ അക്രമികളിലൊരാള്‍ സ്വയം പൊട്ടിത്തെറിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories