Share this Article
മണിപ്പൂര്‍ കലാപം, ഏകീകൃത സിവില്‍കോഡ്; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിൽ ചൂടുപിടിപ്പിക്കുന്ന കാര്യങ്ങൾ | Parliament monsoon session
Parliament's Monsoon Session starts Thursday

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് പതിനൊന്ന് വരെ നടക്കുന്ന സമ്മേളനത്തില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ഉള്‍പ്പെടെ 31ഓളം ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. മണിപ്പൂര്‍ കലാപവും ഏകീകൃത സിവില്‍കോഡും അടക്കം ഉയര്‍ത്തിക്കാട്ടാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം ഇത്തവണയും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകും. മണിപ്പൂര്‍ കലാപം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, ഏകവ്യക്തി നിയമം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. മണിപ്പൂര്‍ കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തീയതിയും സമയവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറുമാണ് തീരുമാനിക്കേണ്ടത്. 

ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനായി തയ്യാറാക്കിയ 31 ബില്ലുകളാണ് വര്‍ഷകാല സമ്മേളനം പരിഗണിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ഡല്‍ഹി ഭേദഗതി ബില്ലാണ്. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൈ കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ചെറുത്ത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ജൈവവൈവിധ്യ ഭേദഗതി, ബഹുസംസ്ഥാന സഹകരണസംഘം ഭേദഗതി, ജന്‍വിശ്വാസ് ഭേദഗതി, തര്‍ക്കപരിഹാരസംവിധാനം, വിവാദ വനസംരക്ഷണനിയമം ഭേദഗതി, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ തുടങ്ങിയ ബില്ലുകളും പട്ടികയിലുണ്ട്. കൂടാതെ വിലക്കയറ്റവും, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം എന്നിവയും ചര്‍ച്ചയാകും. 

കഴിഞ്ഞ സമ്മേളനവും പ്രതിപക്ഷ ബഹളത്തിലാണ് കലാശിച്ചത്. ബജറ്റ് സമ്മേളനവും അതിനു മുന്‍പുള്ള ശീതകാല സമ്മേളനവും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുമ്പോള്‍ പാര്‍ലമെന്റ് സമ്മേളനം കൊടുങ്കാറ്റായി മാറാനാണ് സാധ്യത. 

The union government is likely to discuss a total of 31 bills in the monsoon session of Parliament that starts from July 20, including bills that have already been introduced in the lower house and have been referred to joint committees. According to a list accessed by the news agency ANI, the data protection bill is a part of the Centre's agenda.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories