Share this Article
പഞ്ചാബില്‍ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിന് നേരെ ആക്രമണം
Shiv Sena Punjab leader Sandeep Thapar attacked in Ludhiana, condition serious

പഞ്ചാബില്‍ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിന് നേരെ ആക്രമണം. സിഖ് സമുദായത്തിലെ നിഹാംഗുകളുടെ വേഷം ധരിച്ച് എത്തിയവരാണ് ഥാപ്പറെ ആക്രമിച്ചത്. സ്‌കൂട്ടറില്‍ ഇരിക്കുന്ന താപ്പറിനെ കൃപാണം കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ലുധിയാന ആശുപത്രിക്ക് പുറത്ത് റോഡില്‍ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് സംരക്ഷണമുള്ള താപ്പറിനെ ഗണ്‍മാന്‍മാര്‍ നോക്കി നില്‍ക്കെയായിരുന്നു രണ്ട് പേര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഥാപ്പറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ രക്ഷപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories