Share this Article
തിരുവാഴിയോട് ബസ് മറിഞ്ഞു; രണ്ട് മരണം
വെബ് ടീം
posted on 23-08-2023
1 min read
bus accident two dead at Palakkadu

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ അടിയില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് പൊക്കിയാണ് ഇവരെ പുറത്തെടുത്തതെന്ന് ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ പറഞ്ഞു.മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണ്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രേംകുമാര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. 

ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ പേരുണ്ടായിരുന്നു.

ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, പാലക്കാട് തുടങ്ങി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories