പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോയില്‍ ദക്ഷിണമേഖലാ ഐജി വിശദീകരണം തേടി. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പാചകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊലീസ് സ്റ്റേഷനിലെ പാചകം ഒരാഴ്ച മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ വന്നത്. പൊലീസുകാരില്‍ ഒരാള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നു തന്നെ വൈറലായി.
85 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ വൈറലായതോടെയാണ് ഇതിന്റെ സാഹചര്യം പരിശോധിക്കാന്‍ ഐജി നിര്‍ദേശിച്ചത്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: