Share this Article
കൊല്ലം എറണാകുളം റൂട്ടിലെ തീവണ്ടികളിൽ ദുരിതയാത്രയ്ക്ക് താത്കാലിക പരിഹാരം
train

കൊല്ലം എറണാകുളം റൂട്ടിലെ തീവണ്ടികളിൽ ദുരിതയാത്രയ്ക്ക് താത്കാലിക പരിഹാരം. ഏറെ കാലത്തെ മുറവിളിയ്ക്കൊടുവിൽ കൊല്ലം എറണാകുളം മെമു സർവീസ് ആരംഭിച്ചു.

രാവിലെ ആറ് മണിക്കാണ് കൊല്ലത്ത് നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. 9.30ഓടെയാണ് എറണാകുളം സൗത്തിൽ മെമു എത്തുക. രാവിലെയുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവ്വീസാണിത്.

കൃത്യസമയം പാലിച്ച് സർവ്വീസ് നടത്തിയാൽ രാവിലെയുള്ള ദുരിതയാത്രയ്ക്ക് മെമു പരിഹാരമാകും.ഏറെ സന്തോഷത്തോടെയാണ് മെമുവിനെ യാത്രക്കാർ വരവേറ്റത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവെച്ചത്.

രാവിലെ സർവ്വീസ് നടത്തുന്ന വേണാട്, പാലരുവി തുടങ്ങിയ തീവണ്ടികളിൽ തിരക്ക് കാരണം യാത്രക്കാർ കുഴഞ്ഞ് വീഴുന്നതും വന്ദേ ഭാരത് കടന്ന് പോകാൻ ഈ തീവണ്ടികൾ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും പതിവായിരുന്നു.മെമു സർവീസ് ആരംഭിച്ചതോടെ ഇനി കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്ന ആശ്വാസത്തിലാണ് യാത്രക്കാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories