ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്റെ 75 ആം വാര്‍ഷികത്തോടനുബന്ധിച്ച് , വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല സ്വാഗതപ്രസംഗം നടത്തും. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഇരുസഭകളെയും അഭിസംബോധന ചെയ്യും. സഭയില്‍ രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. 75 ആം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാംപും നാണയവും പുറത്തിറക്കുന്നുണ്ട്.