Share this Article
AI ക്യാമറ; അപകടങ്ങൾ കുറഞ്ഞു; പിരിഞ്ഞു കിട്ടിയത് 81 ലക്ഷമെന്ന് ഗതാഗത മന്ത്രി
വെബ് ടീം
posted on 04-07-2023
1 min read
AI CAMERA RESULT

തിരുവനന്തപുരം:എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞെതായി ഗതാഗത മന്ത്രി ആന്റണി രാജു. ഇതുവരെ 2,42,542 നിയമലംഘനങ്ങള്‍ ഇതിനോടകം കണ്ടെത്തിയതായും 81 ലക്ഷത്തിലധികം രൂപ പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 206 വിഐപി വാഹനങ്ങളും ഉള്‍പ്പെടുന്നു. മൂന്ന് മാസത്തിനുള്ളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും പിഴ നോട്ടീസിനെതിരെ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറ കണ്ടെത്തിയ നിയമലംഘനത്തില്‍ കെഎസ്ഇബിക്ക് പിഴയിട്ടത് ഒറ്റപ്പെട്ട സംഭവമാണ്. കെഎസ്ഇബി ഉള്‍പ്പടെ അത്യാവശ്യ സര്‍വീസുകളെ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ബൈക്കില്‍ മൂന്നാം യാത്രക്കാരായ കുട്ടികള്‍ക്ക് ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories