ന്യൂഡൽഹി: ഉരുള്‍പൊട്ടലില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു.
കേരള സര്‍ക്കാര്‍ എന്തുചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സര്‍ക്കാര്‍ കേരളജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ ഒരു മണിക്കൂറോളം നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് കേരളം എന്തിന് അവഗണിച്ചെന്നു ചോദിച്ച അമിത് ഷാ, ജനങ്ങളെ എന്തുകൊണ്ട് മാറ്റിപാർപ്പിച്ചില്ലെന്നും സംസ്ഥാന സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും വിമർശിച്ചു.