തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ ആക്രമണം. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായി. എന്നാല്‍ രണ്ടാമത്തെ ട്രെയിനിന് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല.
വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടേയാണ് സംഭവം. എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലേറ് നേരിട്ട രണ്ടാമത്തെ ട്രെയിന്‍ നാഗര്‍കോവില്‍- മാംഗലൂരു എക്‌സ്പ്രസ് ട്രെയിനാണ്.