Share this Article
മലയാളിയുൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
വെബ് ടീം
posted on 26-10-2023
1 min read
DEATH SENTENCE

ദോഹ: ഖത്തറിൽ തടവിലാക്കപ്പെട്ട മലയാളിയുൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ.ഖത്തറിലെ  കോർട്ട് ഓഫ് ഫാസ്റ്റ് ഇൻസ്റ്റൻസാണ് വിധിച്ചത്  

അൽദഹ്റാ കമ്പനിയിലെ ഉധ്യോഗസ്ഥരാണ് എട്ടു പേരും.എട്ടു പേരും നാവിക സേന മുൻ ഉന്നത ഉദ്യോഗസ്ഥരായിരുന്നു .ചാര പ്രവർത്തനം ആരോപിച്ചാണ് ഇവരെ തടവിലാക്കിയത്.

നാവികസേനാ ഉദ്യോഗസ്ഥർ ആയിരുന്ന, തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. എട്ടുപേരും ചാരപ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തർ അധികൃതർ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 2022-ലായിരുന്നു ഇവർ പിടിയിലാകുന്നത്. ഏകാന്ത തടവിലാണ് എട്ടുപേരും.


ഒക്ടോബർ മൂന്നിന് ഇവരുടെ വിചാരണ പൂർത്തിയായി. ഏഴാം തവണ വിചാരണ നടത്തിയതിന് ശേഷമാണ് വിധി പറയാൻ മാറ്റിവെച്ചത്. തുടർന്ന് ഇന്ന് കേസിൽ വിധി പറയുകയായിരുന്നു. എട്ടുപേർക്കും വധശിക്ഷയാണ് വിധിച്ചത്.

ഞെ‍ട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories