ലഖ്‌നൗ: മുറ്റത്ത് എത്തിയ പാമ്പിനെ മൂന്ന് വയസുകാരന്‍ ചവച്ചരച്ചു തിന്നു. ഉത്തര്‍പ്രദേശിലെ ഫാറൂഖ്ബാദ് ജില്ലയിലെ മദ്‌നാപൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം.പരിഭ്രാന്തരായ മാതാപിതാക്കള്‍ ചത്തപാമ്പിനെ ബാഗിലാക്കി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 24 മണിക്കൂര്‍ നീരീക്ഷണത്തിന് ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിനേശ് കുമാറിന്റെ മകന്‍ ആയൂഷിന്റെ നിലവിളി കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. അവന്‍ പാമ്പിനെ ചവച്ചരയ്ക്കുന്നത് കണ്ട് മുത്തശ്ശി ആദ്യം ഞെട്ടിയെങ്കിലും വായില്‍ നിന്ന് അതിനെ പുറത്തെടുക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.മാതാപിതാക്കള്‍ എത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുന്നതിനായ ചത്തപ്പാമ്പിനെ ഒരു പോളിത്തീന്‍ ബാഗില്‍ ആക്കി എടുക്കുകയും ചെയ്തു. കുട്ടി സുഖമായിരിക്കുന്നതായും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.