സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നതിന് പിന്നാലെ നടൻ ഭീമൻ രഘുവും സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം ഭീമൻ രഘു പാർട്ടിയിൽ ഔദ്യോഗികമായി ചേരുമെന്നാണ് ലഭിക്കുന്ന വിവരം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ഭീമൻ രഘു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.