Share this Article
image
കുവൈറ്റില്‍ വന്‍ തീപിടിത്തം; പുലര്‍ച്ചെ ഉറക്കത്തിനിടെ പുക ശ്വസിച്ചും പൊള്ളലേറ്റും മരണം, മലയാളികളുൾപ്പെടെ ദുരന്തത്തിനിരയായത് 41 പേര്‍
വെബ് ടീം
posted on 12-06-2024
1 min read
kuwait-fire-death-toll-rises-to-41-report

കുവൈറ്റ് സിറ്റി: കുവൈറ്റ് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കൂവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. തീപിടിത്തത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. അകത്തു കുടുങ്ങിപ്പോയ കുറേപ്പേര്‍ പുക ശ്വസിച്ചും മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണത്തിന് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷേഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. അപകടസ്ഥലം കുവൈറ്റ് ആഭ്യന്തരമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories