Share this Article
സംസ്ഥാനത്ത് കള്ളക്കടൽ റെഡ് അലർട്ടും ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു
വെബ് ടീം
posted on 04-05-2024
1 min read
black-sea-red-alert-and-heat-wave-warning-lifted

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയ റെഡ് അലർട്ട് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

രാത്രി എട്ടുമണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

അതിനിടെ, സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പിൻവലിച്ചു. തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരാനാണ് സാധ്യത. സാധാരണയേക്കാൾ രണ്ടുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories