Share this Article
സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയുണ്ടായേക്കും; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറും
വെബ് ടീം
posted on 15-09-2023
1 min read
Kerala Cabinet Reshuffle likely in November

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് സാധ്യതയേറി. നവംബറിലാകും പുനഃസംഘടനയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. 

പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്.

വകുപ്പുകൾക്കും മാറ്റമുണ്ടാകാൻ സാധ്യത

ഈ മാസം 22നും 23നും ചേരുന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories