Share this Article
ലോറിക്കടിയിൽ കിടന്നുറങ്ങി തൃശൂർ സ്വദേശി; അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തു; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 16-08-2023
1 min read
 young man died in lorry accident

കണ്ണൂർ:നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ തൃശൂർ സ്വദേശി ലോറികയറി മരിച്ചു. ധർമശാലയിൽ ആണ് സംഭവം. തൃശൂർ ചേർപ്പ് മുത്തുള്ളിയാൽ വെളുത്തേടത്തു വീട്ടിൽ രാജൻ – രാജി ദമ്പതികളുടെ മകൻ സജേഷാണ് (36)  മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ദൂരദർശൻ കേന്ദ്രത്തിനു സമീപത്താണ് അപകടം.

ആന്തൂർ വ്യവസായ മേഖലയിൽ പ്ലൈവുഡ് കയറ്റാൻ തമിഴ്നാട്ടിൽനിന്നെത്തിയ ലോറി പകൽ റോ‍ഡരികിൽ നിർത്തിയിട്ടതാണ്. സജീഷ് അടിയിൽ കിടക്കുന്നത് അറിയാതെ ഡ്രൈവർ ലോറിയെടുത്തപ്പോൾ കാലുകളിലൂടെ കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജോര്‍ജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പണിക്കാരനായ സജേഷ് 5 വര്‍ഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍. സഹോദരന്‍: അജീഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories