ആകാശ് തില്ലങ്കേരി ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ചു. വിയൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ട് രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ രാഹുൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും തില്ലങ്കേരിയുടെ അതിക്രമം. വീയ്യൂര്‍ ജയിലിൽ അസി. സൂപ്രണ്ടിനെ ആകാശ് തില്ലങ്കേരി മർദ്ധിച്ചു. കൊല്ലം സ്വദേശി അസി. സൂപ്രണ്ട് രാഹുലിനാണ് മർദ്ദനമേറ്റത്. ഇന്ന് വെെകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ രാഹുലിനെ വൈകിട്ട് 4.30 ഓടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ രാഹുല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങി.കൊട്ടേഷനും സ്വർണ്ണക്കടത്തുമുൾപ്പെടെയുള്ള കേസുകള്‍ കണക്കിലെടുത്ത് കാപ്പ ചുമത്തിയതോടെയാണ് ആകാശ് വിയ്യൂര്‍ ജയിലിലെത്തിയത്. ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റ വിവരം പുറത്താകുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആകാശിനെ അതീവ സുരക്ഷാ ജയിലിലേയ്ക്ക് മാറ്റി.അതേസമയം സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.