നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കഴിഞ്ഞ ഹിയറിങില്‍ നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ ഇന്ന് സുപ്രീംകോടതി അന്തിമ തീരുമാനം പറയും. പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായില്ലെന്നും ചില സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ക്രമക്കേടെന്നും കോടതി കണ്ടെത്തിയിരുന്നു. നീറ്റ് പരീക്ഷ മുഴുവനായി റദ്ദാക്കണമെന്നും നീറ്റ് കൗണ്‍സിലിങ് നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.