മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ വിശദവാദം നടക്കും. അന്വേഷണം ചട്ട വിരുദ്ധമെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജി പരിഗണിക്കുക.
ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. എന്നാല്‍ രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നുമാണ് സിഎംആര്‍എല്‍ ഉന്നയിച്ച വാദങ്ങള്‍.