യുദ്ധമുഖത്ത് വടക്കന്‍ കൊറിയന്‍ സൈനികനെ യുക്രൈന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. പരിക്കേറ്റ നിലയിലാണ് സൈനികന്‍ പിടിയിലായത്. ദക്ഷിണ കൊറിയയുടെ ചാരസംഘടന വാര്‍ത്ത സ്ഥിരീകരിച്ചു.. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിന് കൊറിയ പതിനായിരം സൈനികരെ അയച്ചിട്ടുണ്ടെന്നാണ് യുക്രൈന്റെ ആരോപണം.
എന്നാല്‍ റഷ്യയോ, കൊറിയയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊറിയന്‍ സൈന്യത്തിലെ പതിനൊന്നാം കോര്‍പ്‌സിലെ സൈനികരാണ് റഷ്യയിലെത്തിയിട്ടുള്ളതെന്നാണ് വിവരം. യുദ്ധമുഖത്ത് മൂവായിരം കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.