Share this Article
ആളുമാറി അറസ്റ്റ് ചെയ്തത് 80കാരിയെ, വയോധിക കോടതി കയറിയിറങ്ങിയത് 4 വര്‍ഷം
വെബ് ടീം
posted on 01-08-2023
1 min read

പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട 80 വയസുകാരി കോടതി കയറി ഇറങ്ങിയത് നാലുവര്‍ഷം. പാലക്കാട്  ഗുരുതര മനുഷ്യാവകാശ ലംഘനത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി എന്ന കേസിലാണ് അറസ്റ്റ്. പ്രതി താനല്ല എന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്ന് വൃദ്ധ പറയുന്നു

1998 ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ വീട്ടുജോലിക്കാരി പുതുശ്ശേരി സ്വദേശി ഭാരതിക്കെതിരെക്കെതിരെ പൊലീസില്‍ പരാതി കൊടുക്കുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങി

മുങ്ങിയ പ്രതിക്ക് പകരം 2019 ല്‍ പൊലീസ് അറസ്റ്റ് ചെയ്തത് 80 കാരിയെ. പ്രതി മാറിയ വിവരം അറിയുന്നത് സാക്ഷി വിസ്താരത്തിലാണ് യഥാര്‍ത്ഥ പ്രതി തെറ്റായ മേല്‍വിലാസം നല്‍കി കബളിപ്പിച്ചതായി പരാതിക്കാര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ പ്രതി 84 കാരിയല്ലെന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories