Share this Article
കളമശ്ശേരി സ്ഫോടനം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരെ കേസ്
വെബ് ടീം
posted on 29-10-2023
1 min read
facebook post case

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പത്തനംതിട്ടയില്‍ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കളമശ്ശേരി സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഐഡി വഴി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവെച്ചു. ഇത് എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ക്ക് സമൂഹത്തിന് മുന്നില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കുകയും ഒപ്പം സമൂഹത്തില്‍ കലാപം ഉണ്ടാക്കാനും ഉതകുന്നതാണ് എന്നാണ് പരാതിയില്‍ പറയുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories