Share this Article
വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരള കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായ
PRATHICHAYA AGAINST VEEKSHANAM

യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം മുഖപത്രത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം മുഖപത്രം പ്രതിച്ഛായ.മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.

അവഗണിക്കാനാവാത്ത അജയ്യ ശക്തിയായി കേരള കോണ്‍ഗ്രസ് എം മാറിയതിന്റെ വേവലാതികളാണ് അതില്‍ കാണുന്നത്.  ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നായിരുന്നു വീക്ഷണം മുഖപ്രസംഗം. കെഎം മാണിയെ പുകഴ്ത്തിയുള്ള ലേഖനത്തില്‍ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വീക്ഷണം ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് മറുപടിയുമായി കേരള കോണ്‍ഗ്രസ്(എം) മുഖപത്രം പ്രതീച്ഛായ രംഗത്ത് എത്തിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യത തകര്‍ക്കാനായി ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മുഖപ്രസംഗവും അതിലുള്ള യുഡിഎഫ് നേതാക്കളുടെ പ്രതികരണവുമെന്ന് ലേഖനത്തില്‍ പറയുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് വീക്ഷണം മുഖപ്രസംഗം.ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു.ഇത് മൂടിവയ്ക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ ചിലര്‍.

കേരള കോണ്‍ഗ്രസ് പോയതോടെ യുഡിഎഫ് തകര്‍ന്നു.കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി പിടിച്ചെടുക്കുവാന്‍ ശ്രമിച്ചവരില്‍ കോണ്‍ഗ്രസ് മുഖങ്ങള്‍ തിളങ്ങി നിന്നുവെന്നും ലേഖനത്തില്‍ പറയുന്നു.വീക്ഷണം പത്രത്തിനും  പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കു മിനിമം ചരിത്ര ബോധം വെണമെന്നും  വിമര്‍ശനമുണ്ട്

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories