മഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഗൂഢാലോചന നടത്തിയെന്നാണ് അഖിലക്കെതിരെയുള്ള പരാതി. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയി, ആര്‍ക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാര്‍ എന്നിവരാണ് ആദ്യ രണ്ട് പ്രതികള്‍.
കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കെഎസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ എന്നിവരാണ് മൂന്നും നാലും പ്രതിസ്ഥാനത്ത്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കെയുഡബ്ല്യുജെ പ്രതികരിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്കായി ശ്രമിച്ച വിദ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്,ഇന്നലെ പൊലീസ് കാസര്‍ഗോട്ടേ വീട്ടിലെത്തിയെങ്കിലും വിദ്യ കണ്ടെത്താനായില്ല പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നാണ് ആരോപണം