Share this Article
image
ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ, കാറിന് 9000; പട്ടിക വിഭാഗങ്ങള്‍ക്ക് ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി
വെബ് ടീം
posted on 26-06-2024
1 min read
ksrtc-announces-driving-school-fee-excemption-for-scheduled-caste-and-tribal-students

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലൂടെ ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് കെഎസ്ആര്‍ടിസിയില്‍ ഇളവ്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം നടത്തുക.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരാണ് അധ്യാപകര്‍..സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുന്‍ഗണന,നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.22 കേന്ദ്രങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിക്കും.ആദ്യഘട്ടത്തില്‍ 14 എണ്ണം ഉടന്‍ ആരംഭിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories