കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെയുള്ള പരാതിയിലാണ് അന്വേഷണം. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുള്ളത്.
സിഐ എ സി പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ സിഐയായിരിക്കെയാണ് പ്രമോദ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
വനിതാ സ്റ്റേഷനിലാണ് യുവതി സിഐക്കെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കുറ്റിപ്പുറം പൊലീസിന് കൈമാറുകയായിരുന്നു.