Share this Article
മലയാളി ദമ്പതികളെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 14-11-2024
1 min read
couple dead

ബുറൈദ: മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത് മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. 


ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച്​ ഫ്ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസി​െൻറ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് രണ്ടു മാസം മുൻപാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories