Share this Article
image
തിരുവനന്തപുരം സ്വദേശിനിയെ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി; സംഭവം ഫുജൈറയില്‍
വെബ് ടീം
posted on 25-05-2024
1 min read
fuhairah-trivandrum-died-malayali-woman

ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories