Share this Article
വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയും ദുൽഖർ സൽമാനും
Mammootty and Dulquer Salmaan to support Wayanad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  മമ്മൂട്ടി 20 ലക്ഷം രൂപയും  ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും സംഭാവന നൽകി. വയനാട്ടിലേക്കുള്ള  ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലെത്തി മന്ത്രി പി രാജീവിനാണ് തുക കൈമാറിയത് .

ഇത് ആദ്യ ഗഡു മാത്രമാണെന്നും  തുടർന്നും നൽകുമെന്നും മമ്മൂട്ടി പറഞ്ഞു. വയനാടിനായി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എറണാകുളം  ജില്ലാ ഭരണകൂടം സമാഹരിച്ച  സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള ആദ്യ വാഹനം മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories