Share this Article
Union Budget
സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്
Samantha Harvey

ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്കാണ് പുരസ്‌കാരം. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ഓര്‍ബിറ്റല്‍ എന്ന നോവലിനാണ് പുരസ്‌കാരം.

2019 ന് ശേഷം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണ് സാമന്ത. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകമാണ് ഓര്‍ബിറ്റല്‍. സമ്മാനം നേടുന്ന ബഹിരാകാശത്തെക്കുറിച്ചുള്ള ആദ്യ പുസ്തകമെന്ന പ്രത്യേകതയും നോവലിനുണ്ട്. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്ഗേറ്റില്‍ നടന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

ജേതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വില്‍പ്പനയില്‍ ഗണ്യമായ ഉയര്‍ച്ചയും ലഭിക്കും. ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവല്‍ പുരോഗമിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories