Share this Article
Union Budget
ബംഗളൂരുവിലെ ആശുപത്രിയിൽ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി പൊള്ളലേറ്റു മരിച്ചു
വെബ് ടീം
posted on 19-09-2024
1 min read
BENGALURU FIRE

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു.

ബംഗളൂരു മതിക്കരയിലെ എംഎസ് രാമയ്യ മെഡി കോളേജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് വിവരം.

കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. അതേസമയം, തീപിടിത്തമുണ്ടായപ്പോൾ സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories