ഛത്തീസ്ഗഡിലെ റായ്പൂരില്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. റായ്പൂരിലെ സര്‍ഗുജ ജില്ലയിലാണ് ചിന്ദ്കലോ സ്വദേശി ആനന്ദ് യാദവാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടാകാത്തതിനാല്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്.
20 സെന്റിമീറ്റര്‍ വലിപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് ആനന്ദ് വിഴുങ്ങിയത്. കുഴഞ്ഞുവീണ് മരിച്ച ആനന്ദിന്റെ പോസ്റ്റുമോര്‍ട്ടത്തിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.