കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ തട്ടിപ്പു കേസിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സുധാകരനെതിരായ പരാതിക്ക് പിന്നിൽ കോൺഗ്രസ് നേതാവെന്ന് എ കെ ബാലൻ ആരോപിച്ചു. തട്ടിപ്പ് കേസ് വീണ്ടും കുത്തിപ്പൊക്കിയത് കോൺഗ്രസുകാർ തന്നെയാണ് എ കെ ബാലൻ പറഞ്ഞു.
വിഡി സതീശന് എതിരായ പുനർജനി കേസിന് പിന്നിലും കോൺഗ്രസുകാരാണെന്നും എ കെ ബാലൻ ആരോപിച്ചു.