കാസർകോട്: ചട്ടഞ്ചാലിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിച്ചേരി ലക്ഷ്മി നിലയത്തിൽ എം ഗോവിന്ദൻ കല്യാണിക്കുട്ടി ദമ്പതികളുടെ മകൾ കെ വി സുധയാണ്(40) മരിച്ചത്. ഭർത്താവ് ശിവരാമനും മകൾ സരസ്വതിയും ചട്ടഞ്ചാൽ ടൗണിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ ആണ് സുധയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.