Share this Article
image
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പങ്കില്ലെന്ന് അമേരിക്ക
America has no role in Sheikh Hasina's ouster

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പങ്കില്ലെന്ന് അമേരിക്ക. ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ അമേരിക്കയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയ്‌ക്കെതിരെ ഷെയ്ഖ് ഹസീന പ്രസ്താവന നടത്തിയിട്ടില്ലെന്ന് കുടുംബം.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

ബംഗ്ലദേശ് കലാപത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഈ സംഭവങ്ങളില്‍ യുഎസ് സര്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നും തന്നെ പുറത്താക്കുന്നതില്‍ യുഎസിന് പങ്കുണ്ടെന്നും സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം കീഴടക്കുകയും അമേരിക്കയെ ബംഗാള്‍ ഉള്‍ക്കടലില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നുവെന്ന് ഹസീന അവകാശപ്പെട്ടതായി ഉദ്ധരിച്ച മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു  വൈറ്റ് ഹൗസ് വക്താവ്.

എന്നാല്‍ ഹസീന അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, ഹസീനയുടെ നാലാം തിരഞ്ഞെടുപ്പ് വിജയം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന നിലപാട് നേരത്തെ യുഎസ് സ്വീകരിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories