മഹാരാഷ്ട്രയിൽ എൻ സി പി പിളർന്നതിന് പിന്നാലെ പുതിയ ഓഫീസ് ആരംഭിക്കാനൊരുങ്ങി അജിത് പവാർ വിഭാഗം. മുംബൈയിലെ തന്റെ ഔദ്യോഗിക വസതിക്ക് സമീപത്തായാണ് അജിത് പവാർ എൻ സി പിയുടെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ജൂലൈ 4ന് നടക്കും.
4000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ പാർട്ടി ഓഫീസിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. മന്ത്രി മന്ദിരത്തിന് മുന്നിലുള്ള എ/5 നമ്പർ ബംഗ്ലാവിലാണ് പാർട്ടിയുടെ പുതിയ ഓഫീസ്.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിൻ്റെ ഓഫീസായ ബാലാസാഹേബ് ഭവന്റെ തൊട്ടടുത്തായാണ് എൻ സി പിയുടെ പുതിയ ഓഫീസ്. അതിനിടെ, ശരദ് പവാർ ജൂലൈ 5 ന് എൻസിപി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.