Share this Article
image
ഇന്നും ശക്തമായ മഴ; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
rain

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് അഞ്ച്  ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകൾക്കാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ കോട്ടയം മുതൽ കണ്ണൂർ വരെയുള്ള 9 ജില്ലകൾക്കും അടുത്ത രണ്ട് ദിവസങ്ങളിൽ പത്ത് ജില്ലകൾക്കും യെല്ലോ അലർട്ടാണ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories