ബിഷപ്പ് മാര്‍ കുറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തരംതാണതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സി.പി.എമ്മിനെയും പാഠങ്ങള്‍ പഠിപ്പിക്കുമെന്നാണ് കരുതിയത്.
ഇത്രയും കനത്ത ആഘാതം ജനങ്ങളില്‍ നിന്നും കിട്ടിയിട്ടും വിമര്‍ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്‍ഷ്ട്യം പിണറായി വിജയന്‍ മാറ്റിയിട്ടില്ല. നിരവധി വാക്കുകള്‍ സംഭാവന നല്‍കിയ മുഖ്യമന്ത്രി പുതിയൊരു വാക്ക് കൂടി നിഘണ്ടുവിലേക്ക് സംഭാവന ചെയ്‌തെന്നും സതീശന്‍ പറഞ്ഞു.