പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നവവധുവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ പി.ഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഒത്ത് തീര്‍പ്പായെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും പരാതിയില്ലെന്നും രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. അതേസമയം രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ കോടതിക്കു ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നും കൗണ്‍സലിംഗ് റിപ്പാര്‍ട്ട് തൃപ്തികരമെങ്കില്‍ ദമ്പതികളെ ഒരുമിച്ചു വിടുമെന്നും കോടതി വിദത്തിനിടെ അറിയിച്ചിരുന്നു.