വനനിയമ ഭേദഗതി ബില്ലില്‍ കര്‍ഷക ദ്രോഹ വ്യവസ്ഥകളില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മതമേലധ്യക്ഷന്മാര്‍ പക്വത കാണിക്കണം.ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് തുറന്ന മനസാണെന്നും മന്ത്രി പറഞ്ഞു.
ഭേദഗതിയെ എതിര്‍ക്കുന്നത് ഭൂമി കയ്യേറ്റക്കാരാണെന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പ് വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു.
അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി എ എൻ ഷംസീർ
അംബേദ്കറെ പോലും പരസ്യമായി അധിക്ഷേപിക്കാൻ ഭരണഘടന തൊട്ട് സത്യം ചെയ്തവർക്ക് കഴിയുന്ന കാലമാണിതെന്ന് സ്പീക്കർ എ.എൻ.ഷംസീർ.
ഭരണഘടന വരെ ചോദ്യം ചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനായി ഭരണഘടനയെ തകർക്കാനുള്ള നീക്കവും നടക്കുന്നു.
അതിൽ അഭിപ്രായം പറയാതെ ഇരുന്നാൽ ഭരണഘടനയെ അട്ടിമറിക്കാൻ കൂട്ടുനിന്നതിന് തുല്യമാവുമെന്നും സ്പീക്കർ പറഞ്ഞു. കോഴിക്കോട് ഖാസി ഫൗണ്ടേഷൻ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.