സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി കണക്ക്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നു.
രോഗലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
പടരുന്നത് കോവിഡിന്റെ പുതിയ വകഭേദമാണോ എന്നറിയാന്‍ വിശദമായ പരിശോധന ആരോഗ്യവകുപ്പ് നടത്തും. നിലവില്‍ മിക്ക ജില്ലകളിലും കോവിഡ് പരിശോധനകള്‍ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്.